അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 11 പേർ അറസ്റ്റിൽ. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റിൽ വെച്ചാണ് അനുമതി പത്രമില്ലാതെ കടക്കാൻ ശ്രമിച്ചതിന് ഇവരെ അറസ്റ്റ് ചെയ്തത്. ഹജ്ജ് കർമ്മങ്ങൾ നടക്കുന്നതിനാൽ അതീവ സുരക്ഷാ സംവിധാനങ്ങളായിരുന്നു മക്കയിലും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. ഇതിനെ മറികടന്ന് പ്രവേശിക്കാൻ ശ്രമിച്ചതിനിടെയാണ് 11 പേരെ പിടികൂടിയത്.
അനധികൃതമായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ചതിന് ഇവർക്ക് തടവും പിഴയും ലഭിക്കും. കൂടാതെ ഇവരെ കടത്താൻ ശ്രമിച്ച വിദേശികളെ നാടുകടത്താനും ജവാസാത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചു. പുതിയ വീസകളിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. മക്കയുടെയും ഹജ്ജ് തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എഐ സംവിധാനം ഉൾപ്പെടെ ഇത്തവണ സുരക്ഷക്കായി അധികൃതർ ഉപയോഗിച്ചിരുന്നു.