മഅ്ദനിയുടെ ആരോഗ്യനിലയിൽ ആശങ്ക; രക്തസമ്മർദ്ദം ഉയരുന്നത് വെല്ലുവിളി

Date:

Share post:

പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് കുടുംബം. വൃക്കയുടെ പ്രവർത്തന ക്ഷമത വീണ്ടും കുറഞ്ഞു. ക്രിയാറ്റിന്റെ അളവ് പത്തിന് മുകളിലായതും രക്തസമ്മർദം ഉയരുന്നതും വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് കുടുംബം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ പാടില്ലെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇതോടെ അൻവാർശേരിയിലേക്കുള്ള മഅ്ദനിയുടെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി.

ആരോ​ഗ്യസ്ഥിതി മെച്ചപ്പെടുന്നത് വരെ മഅദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരും. കൊല്ലത്തേക്കുള്ള യാത്ര തടസപ്പെട്ടതോടെ മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. 12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. കര്‍ണാടക, കേരള പൊലീസ് സംഘവും ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിക്കൊപ്പമുണ്ട്.

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുമ്പോൾതന്നെ രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കണമെന്നുമായിരുന്നു മഅ്ദനിയുടെ ആ​ഗ്രഹം. സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു എങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയ പണം ആവശ്യപ്പെട്ടതോടെയാണ് മഅദ്നിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. എന്നാൽ കർണാടകയിൽ ഭരണം മാറിയപ്പോൾ ഇളവുകൾ ലഭിച്ചതോടെയാണ് ഇപ്പോൾ കേരളത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...