ബക്രീദ് നമസ്കാരം തടയണമെന്ന ഹർജി തള്ളി

Date:

Share post:

തമിഴ്നാട് മധുരയിൽ ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ്‌ ഹൈക്കോടതി. രാമലിംഗം എന്നയാൾ സമർപ്പിച്ച ഹർജിയാണ് രൂക്ഷ വിമർശനം ഉന്നയിച്ച് മധുര ബെഞ്ച് തള്ളിയത്.

ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ നമസ്കരിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു.

മധുരയിൽ മുരുക ക്ഷേത്രത്തോടു ചേർന്നിരിക്കുന്ന തിരുപറകുന്ദ്രം ദർഗയിലെ നമസ്കാരം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തിരുപ്പരകുണ്ട്രം ദർഗയിലെ നമസ്കാരം, അടുത്തുള്ള മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് തടസ്സമെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ദർഗയിലെ അര മണിക്കൂർ നമസ്കാരം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ കോടതി, ഇന്ത്യ മതേതരരാജ്യമാണെന്നും വ്യക്തമാക്കി. വിഷയത്തിലെ അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിനോട് കോടതി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...