താര സംഘടനയായ ‘അമ്മ’യുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മമ്മൂട്ടിക്ക് നൽകി പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മണിയൻ പിള്ള രാജു, ശ്വേത മേനോൻ, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ദീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
‘അമ്മ’യുടെ 29-ാമത് വാർഷിക പൊതുയോഗത്തിലാണ് ഡിജിറ്റൽ ഐഡി കാർഡ് വിതരണം ചെയ്തത്. കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ദീക്ക് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
ഒരു വർഷത്തിനുള്ളിൽ സിനിമ മേഖലയിൽ നിന്നും മരണപ്പെട്ടുപോയ 9 പേർക്ക് സംഘടന ആദരാഞ്ജലി അർപ്പിച്ചു. പുതിയതായി 6 പേർക്ക് സംഘടനയിൽ അംഗത്വം നൽകുകയും ചെയ്തു. മഴവിൽ മനോരമ എന്റർടെയ്ന്മെന്റ് അവാർഡ് 2023 ആഗസ്റ്റ് 1 മുതൽ 4 വരെ നടത്തുവാൻ യോഗം തീരുമാനിച്ചു.