എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസർജനം നടത്തുകയും തുപ്പുകയും ചെയ്ത യാത്രക്കാരൻ പിടിയിലായി. വിമാനത്തിന്റെ 9-ാം നിരയിൽ മലമൂത്ര വിസർജനം ചെയ്യുകയും തുപ്പുകയും ചെയ്യുകയായിരുന്നു ഇയാൾ. സംഭവത്തിൽ നിരവധി യാത്രക്കാർ പ്രകോപിതരായി. മോശം പെരുമാറ്റത്തെ തുടർന്ന് യാത്രക്കാരന് ക്യാബിൻ ക്രൂ ആദ്യം വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു.
എ.ഐ.സി 866 മുംബൈ – ഡൽഹി വിമാനത്തിലായിരുന്നു സംഭവം.സീറ്റ് നമ്പർ 17 എഫിലെ യാത്രക്കാരനായ രാം സിങ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട ഒരാൾ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവമുണ്ടായിരുന്നു.