സ്വദേശി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊ‍ഴിലവസരങ്ങൾ നടപ്പാക്കി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

Date:

Share post:

യുഎഇ പൗരന്മാർക്കായി ഈ വർഷം സ്വകാര്യ മേഖലയിൽ 13,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി. ചൊവ്വാഴ്ച ചേര്‍ന്ന ഫെഡറൽ നാഷണൽ കൗൺസിലില്‍ 13,193 യുഎഇ പൗരന്‍മാര്‍ക്ക് തൊ‍ഴില്‍ നല്‍കുന്ന സംരംഭത്തിന് അംഗീകാരം നല്‍കിയതായും മന്ത്രി അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾ മനൻ അൽ അവാർ പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്‍മാര്‍ക്കും തൊ‍ഴിലവസരങ്ങൾ തുറന്നുകൊടുക്കും.

സ്വകാര്യമേഖലയിൽ എമിറാത്തി പൗരന്മാരെ നിയമിക്കുന്നതിൽ മന്ത്രാലയം എത്രത്തോളം എത്തിയെന്ന് എഫ്എൻസി അംഗം ഉബൈദ് ഖൽഫാൻ അൽ ഗൗൾ അൽ സലാമി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പൗരന്‍മാരെ സ്വാകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന അമ്പത് പദ്ധതികൾ ക‍ഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികളുടെ എണ്ണം 2 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുന്നതിനുള്ള ഫെഡറൽ പ്രോഗ്രാമായ ‘നഫീസ്’ ഫെഡറൽ നാഷണൽ കൗൺസിലില്‍ ഉദ്യോഗസ്ഥർ അനാവരണം ചെയ്തു. 24 ബില്യൺ ദിർഹം ചെലവിൽ 13 പദ്ധതികളും വികസന സംരംഭങ്ങളും ഉൾക്കൊള്ളുന്നതാണ് നഫീസെന്ന് ഉദ്യോസ്ഥര്‍ വ്യക്തമാക്കി

അഞ്ച് വർഷത്തേക്ക് പ്രതിമാസം 5,000 ദിർഹം വരെ ശമ്പളം വാഗ്‌ദാനം ചെയ്യുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. തൊ‍ഴില്‍ രഹിതര്‍ക്കും ബിരുദ വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനുളള സഹായങ്ങളും ലഭ്യമാക്കും. സ്വകാര്യ മേഖലയില്‍ കുറഞ്ഞ ചിലവില്‍ വൈദഗ്ധ്യമുളള സ്വദേശികളെ നിയമിക്കുന്നതിനും സര്‍ക്കാര്‍ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ചരിത്രമെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഈ വർഷം കളിച്ച 26 ടി20-കളില്‍ 24-ലും ജയം

ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ വർഷം കളിച്ച 26 ടി20 മത്സരങ്ങളിൽ 24-ലും ഇന്ത്യ വിജയം കൊയ്തു. 92.31 ആണ്...

‘സ്‌നേഹവും ബഹുമാനവും, കൂടുതൽ ശക്തി ലഭിക്കട്ടെ’; നയന്‍താരയ്ക്ക് പിന്തുണയുമായി ഗീതു മോഹന്‍ദാസ്‌

നയൻതാരയുടെയും വി​ഗ്നേഷിന്റെയും വിവാഹ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയി'ലുമായി ബന്ധപ്പെട്ട് ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിവരികയാണ്. ഇതിനിടെ നയൻതാരയ്ക്ക്...

17 വര്‍ഷത്തിനിടയില്‍ ആദ്യം; നൈജീരിയ സന്ദർശിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Nigeriaനൈജീരിയ സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 17 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാ​ഗമായാണ് അദ്ദേഹം...

രണ്ട് ദിവസത്തിനുള്ളിൽ 89 കോടി കടന്നു; തിയേറ്ററിൽ കുതിച്ച് സൂര്യയുടെ കങ്കുവ

തിയേറ്ററിൽ തരം​ഗം സൃഷ്ടിച്ച് കുതിച്ചുയരുകയാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ. ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ ആഗോള കളക്ഷൻ...