കർണാടകയിൽ ഗോരക്ഷകർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി മന്ത്രി പ്രിയങ്ക് ഖാർഗെ

Date:

Share post:

ഗോരക്ഷകർക്കും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി കർണാടക പൊലീസ്. സിദ്ധരാമയ്യ സർക്കാരിൽ ഗ്രാമീണവികസന മന്ത്രിയായ പ്രിയങ്ക് ഖാർഗെയാണ് കഴിഞ്ഞ ദിവസം കലബുർഗി ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കർശന നിർദേശം നൽകിയത്. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ ഗോരക്ഷാ പ്രവർത്തനം എന്ന പേരിൽ ആര് നിയമം കൈയിലെടുത്താലും അവരെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസിന് നൽകിയ നിർദേശം.

”ബലിപെരുന്നാളിന് ഗോരക്ഷാ സംഘങ്ങൾ വിവിധ സംഘടനകളുടെ പേരിൽ എത്തി നിയമം കൈയിലെടുക്കാൻ ശ്രമിച്ചാൽ അവരെ ജയിലിലിടണം. അവർക്ക് കർഷകരുടെ ബുദ്ധിമുട്ട് അറിയില്ല. നിയമം വളരെ വ്യക്തമാണെന്നും നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും കന്നുകാലികളെ കൊണ്ടുപോകുന്നതിന് ഒരേ നിയമമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രേഖകളും അനുമതിയുമെല്ലാമുണ്ടെങ്കിൽ കർഷകരെ പീഡിപ്പിക്കാൻ നിൽക്കരുത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ പുതിയ പീഡനം തുടങ്ങിയതെന്നും ഗോരക്ഷകരെ പണിയേൽപ്പിച്ച് പൊലീസുകാർ സ്റ്റേഷനിൽ ഇരിക്കരുതെന്നും” ഖാർ​ഗെ പറഞ്ഞു.

കഴിഞ്ഞ തവണ ഇക്കൂട്ടർ കർഷകരുടെ വീടുകളിൽ ചെന്നാണ് മൃഗങ്ങളെ പിടിച്ചുകൊണ്ടുപോയത്. നിയമം അനുസരിച്ച് പ്രവർത്തിക്കണം. ആര് നിയമം കൈയിലെടുത്താലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ആരെങ്കിലും അനധികൃതമായി മൃഗങ്ങളെ കടത്തിയാൽ അവരെ പിടിച്ച് അകത്തിടണം. അതിൽ വിട്ടുവീഴ്ച നൽകരുതെന്നും അദ്ദേഹം നിർദേശിച്ചു.

അതേസമയം പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ സംഘ്പരിവാർ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയാണ് പ്രിയങ്ക്. ഇക്കാര്യം കൂടി ചേർത്താണ് കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നയത്തിന്റെ ഭാഗമാണ് പ്രിയങ്കിന്റെ നിർദേശമെന്ന് സംഘ്പരിവാർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...