നിയമ ലംഘനങ്ങൾ കണ്ടെത്താൻ ബഹ്റൈനിൽ പരിശോധന കർശനമാക്കി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെയും തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുമായാണ് മുഹറഖ് ഗവർണറേറ്റിൽ അതോറിറ്റി പ്രത്യേക പരിശോധനകൾ നടത്തിയത്.
മുഹറഖ് ഗവർണറേറ്റിലെ തൊഴിലിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് എൽഎംആർഎ പരിശോധന നടത്തിയത്. നാഷണാലിറ്റി പാസ്പോർട്സ് ആന്റ് റെസിഡൻസ് അഫയേഴ്സ്, മുഹറഖ് ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവരുമായി സഹകരിച്ചാണ് എൽഎംആർഎ പരിശോധനകൾ നടത്തിയത്. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.