ഖത്തർ എയർവേയ്‌സ് എയർ ബസ് 380 വിമാനങ്ങളുടെ സർവീസ് നിർത്തലാക്കുന്നു 

Date:

Share post:

അടുത്ത വർഷത്തിനുള്ളിൽ ഖത്തർ എയർവേയ്‌സിന്റെ എയർബസ് 380 വിമാനങ്ങളുടെ സർവീസ് നിർത്തലാക്കുമെന്ന് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ അറിയിച്ചു. എയർബസ് 380 വിമാനത്തിന് തകരാറുകൾ നേരിട്ടിട്ടുണ്ടെന്നും വരും വർഷങ്ങളിലായി അവയുടെ ഉപയോഗം കമ്പനി നിർത്തലാക്കുമെന്നും അൽബേക്കർ പാരിസ് എയർഷോയിലാണ് വ്യക്തമാക്കിയത്.

10 എ380 വിമാനങ്ങളിൽ എട്ടെണ്ണം മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഈ വിമാനങ്ങൾ നിർത്തലാക്കുന്നതോടെ എ380 വിമാനങ്ങൾക്ക് പകരം എ350 വിമാനങ്ങളായിരിക്കും ഇനി ഉപയോഗിക്കുക. 2020ൽ കോവിഡ് കാലത്താണ് എ380 വിമാനങ്ങളിൽ തകരാർ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ഈ വിമാനങ്ങൾ നിലത്തിറക്കിയത്. പിന്നീട് 2021 ൽ വ്യോമ മേഖലയിൽ തിരക്ക്‌ വർധിച്ചതോടെ പരിഹരിച്ച് സർവീസ് പുനരാരംഭിക്കുകയായിരുന്നു.

അതേസമയം എ380 വിമാനങ്ങളുടെ തകരാറുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയായ എയർബസിനെതിരെ ഖത്തർ എയർവേയ്‌സ് കോടതിയിൽ നൽകിയ കേസ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒത്തുതീർപ്പായത്. കൂടാതെ നിയമ യുദ്ധങ്ങൾക്കിടെ റദ്ദാക്കിയ 73 വിമാനങ്ങൾക്കുള്ള ഓർഡറും പുനഃസ്ഥാപിച്ചിരുന്നു. മാത്രമല്ല, അടുത്തിടെയാണ് പുതിയ ദീർഘദൂര വിമാനങ്ങളിൽ നിന്ന് ഫസ്റ്റ് ക്ലാസ് കാബിനുകൾ ഒഴിവാക്കുന്നതായി അൽബേക്കർ പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസിലെ അതേ സൗകര്യങ്ങൾ ബിസിനസ് ക്ലാസിനും നൽകുന്നതിനെ തുടർന്നായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...