പാർട്ടിയിൽ നിന്ന് പിരിഞ്ഞു പോയവരെ തിരികെ കൊണ്ടുവരും, ബിജെപി ദേശീയ നേതൃത്വം കേരളത്തിലേക്ക് 

Date:

Share post:

കേരളത്തിലെ ബിജെപി നേതാക്കൾ പാർട്ടിയിൽ നിന്ന് പിരിഞ്ഞ് പോകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ദേശീയ നേതൃത്വം ഇടപെടാൻ ഒരുങ്ങുന്നു. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ കേരളത്തിലെത്തി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടും.

മലയാള സിനിമാ മേഖലയിൽ നിന്ന് ബിജെപിയിൽ ചേർന്ന നടൻ ഭീമന്‍ രഘുവും സംവിധായകരായ രാമസിംഹന്‍ എന്ന അലി അക്ബറും രാജസേനനും പിന്നീട് ബിജെപിയിൽ നിന്ന് രാജി വച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഒൻപത് വർഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ച് രാജ്യമാകെ ബിജെപി ജനസമ്പര്‍ക്ക പരിപാടി നടത്തുന്ന സാഹചര്യത്തിലാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക്. കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പ്രമുഖരെ പാര്‍ട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങള്‍ക്കും ഇത് മൂലം തിരിച്ചടിയേറ്റിട്ടുണ്ട്. മാത്രമല്ല, മണിപ്പുര്‍ സംഘര്‍ഷം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയ്ക്കൊപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രതിബന്ധമായി.

അതേസമയം മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉൾപ്പെടെ പാര്‍ട്ടിയിലെത്തിയ പ്രമുഖരൊന്നും നിലവിൽ സജീവമല്ല. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്. കൂടാതെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.ഗണേശനെ മാറ്റി കെ.സുഭാഷിന് സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...