കര്‍ണാടക സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് വരുത്തിയതോടെ പിഡിപി ചെയര്മാന് അബ്ദുൽ നാസർ മഅ്ദനി തിങ്കളാഴ്ച കേരളത്തിലെത്തും. സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് സർക്കാരിന്റെ പുതിയ നിബന്ധന. 12 പൊലീസുകാർ മാത്രമായിരിക്കും മഅ്ദനിയെ അനുഗമിക്കുക. കൂടാതെ കെട്ടിവയ്ക്കാൻ നിർദ്ദേശിച്ച തുകയിലും ഇളവ് നൽകും.
തിങ്കളാഴ്ച ബെംഗളൂരുവിൽ നിന്നായിരിക്കും മഅ്ദനി കേരളത്തിലെത്തുക. 12 ദിവസം കേരളത്തിൽ തുടരും. പിതാവിനെ കാണാൻ മാത്രമായിരിക്കും മഅ്ദനി നാട്ടിലെത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം കേരളത്തിലേക്ക് വരാൻ മഅ്ദനിക്ക് സുപ്രീംകോടതി നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
മഅ്ദനിക്കൊപ്പം പോകുന്നതിന് 20 പൊലിസ് ഉദ്യോഗസ്ഥർ 60 ലക്ഷം രൂപ അടക്കണമെന്ന് ബിജെപി അധികാരത്തിലായിരിക്കുന്ന സമയത്തെ കർണാടക പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളിലാണ് കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്.