വൻ സുരക്ഷാ വലയത്തിൽ ഹജ്ജിനൊരുങ്ങി മക്ക

Date:

Share post:

വൻ സുരക്ഷാ വലയത്തിൽ ഹജ്ജിനായി ഒരുങ്ങി മക്ക. ഹജ്ജ് കർമ്മത്തിനിടെ അനിഷ്ട സംഭവങ്ങൾ തടയാൻ കർശനമായ പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് മക്കയിലും സമീപപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഹജ്ജ് സുരക്ഷാ സേനയുടെ ഒരുക്കങ്ങൾ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നേരിട്ടെത്തി വിലയിരുത്തി.

സുരക്ഷയൊരുക്കാൻ സേന പൂർണ സജ്ജമാണെന്ന് ഹജ്ജ് സുരക്ഷാ സേനയുടെ ഭാഗമായ പൊതുസുരക്ഷാ വകുപ്പ് തലവനും ഹജ്ജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് അൽ ബസാമി പറഞ്ഞു. മക്കയിലും മദീനയിലും ഹജ്ജ് പ്രദേശങ്ങളിലേക്കുള്ള റോഡുകളിലും സേന ക്രമീകരണങ്ങൾ നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 26ന് വൈകുന്നേരം ആരംഭിക്കുന്ന ഹജ്ജ് കർമ്മങ്ങൾ ജൂലൈ 1ന് വൈകുന്നേരം സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി ഏഴ് ദശലക്ഷം ദിർഹം പുരസ്‌കാരം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയിൽ ഫയലുകൾ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല. ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായി പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിന്റെ ഭാ​ഗമായി ഗവൺമെന്റ് ജീവനക്കാർക്ക് ഏഴ് ദശലക്ഷം...

യുഎഇയിലെ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു

യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന...

ആലപ്പുഴ സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; ഷാർജയിലെത്തിയത് അഞ്ച് മാസം മുമ്പ്

ആലപ്പുഴ സ്വദേശിയായ യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ്...

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്....