‘ഓഷ്യൻ ഗേറ്റ് ടൈറ്റൻ’, രക്ഷാപ്രവർത്തനത്തിന് ഫ്രാൻസിന്റെ ‘വിക്ടർ 6000’ റോബട്ടിക് പേടകവും 

Date:

Share post:

ടെറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷ്യൻ ഗേറ്റ് ടൈറ്റൻ’ പേടകം കാണാതായതുമായി ബന്ധപ്പെട്ട് തിരച്ചിൽ നടത്താൻ ഫ്രാൻസിന്റെ ‘വിക്ടർ 6000’ റോബട്ടിക് പേടകവും. പേടകം രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിലെത്തിയാതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമുദ്രാന്തർ തിരച്ചിൽയാനങ്ങളിൽ ഏറെ പ്രശസ്തിയുള്ള റോബട്ടിക് പേടകമാണ് വിക്ടർ 6000. 19,600 അടി (6000 മീറ്റർ) താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ ഇതിന് കഴിയും.

രണ്ട് പൈലറ്റുമാർ അടങ്ങുന്ന സംഘങ്ങൾ നാലു ഷിഫ്റ്റുകളിലായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ കൺട്രോൾ റൂമിലിരുന്ന് വിക്ടറിന്റെ പ്രവർത്തനങ്ങളും സ‍ഞ്ചാരപാതയും നിരീക്ഷിക്കും. ഇവർക്ക് പുറമേ മൂന്നാമതായി ഒരു വ്യക്തി കൂടി സഹായത്തിനുണ്ടാകും. ഈ വ്യക്തി കനേഡിയൻ കോസ്റ്റ് ഗാർഡിലെയോ ഓഷ്യൻ ഗേറ്റ് ടൈറ്റനിലെയോ ജീവനക്കാരനായിരിക്കും. കൂടാതെ വിക്ടർ 6000 ലെ ലൈറ്റുകളും ക്യാമറകളും കടലിന്റെ അടിത്തട്ടിലെ ദൃശ്യങ്ങൾ തത്സമയം കൺട്രോൾ റൂമിലെത്തിക്കുകയും ചെയ്യും.

എട്ട് കിലോമീറ്റർ ദൂരത്തിലുള്ള മാതൃ കപ്പലുമായി വിക്ടർ 6000 ഒരു കേബിൾ വഴിയാണ് ബന്ധിപ്പിച്ചിട്ടുള്ളത്. ഇത് വിക്ടറിന് ആവശ്യമായ വൈദ്യുതി നൽകും. അതിനാൽ എത്ര ആഴത്തിൽ വേണമെങ്കിലും വിക്ടറിന് തിരച്ചിൽ നടത്താൻ സാധിക്കുകയും ചെയ്യും. കൂടാതെ ആവശ്യമെങ്കിൽ ഈ കേബിളുകളുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ക്രമീകരണങ്ങളും വിക്ടറിലുണ്ട്. അതേസമയം മൂന്ന് മണിക്കൂറിൽ കുറവ് സമയം മാത്രം ജീവൻ നിലർത്താനുള്ള ഓക്സിജൻ മാത്രമാണ് ഇനി പേടകത്തിൽ ബാക്കിയുള്ളതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. അതിനാൽ പേടകം കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

സോനാർ ബോയ് സംവിധാനമുപയോഗിച്ച കനേഡിയൻ പി-3 വിമാനത്തിലായിരുന്നു ഇന്നലെ ഉച്ച മുതൽ കടലിനടിയിൽ നിന്നുള്ള മുഴക്കം ലഭിച്ചത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഓരോ 30 മിനിറ്റിലും ഈ മുഴക്കം ആവർത്തിക്കുന്നുണ്ടെന്നാണു പുറത്ത് വരുന്ന വിവരം. അതാണ് തിരച്ചിൽ തുടരാൻ രക്ഷാ സംഘത്തിന് നൽകുന്ന പ്രതീക്ഷ. കൂടാതെ കനേഡിയൻ, ഫ്രഞ്ച് നാവികസേനകളും യുഎസ് കോസ്റ്റ്ഗാർഡും തീവ്രമായ തിരച്ചിൽ നടത്തുന്നുണ്ട്. ഇവരെ കൂടാതെ ഡീപ് എനർജി എന്ന കപ്പലും കോസ്റ്റ്ഗാർഡിന്റെ രണ്ട് സി-130 വിമാനങ്ങളും കാണാതായ പേടകത്തിനായി കടൽ അരിച്ചുപെറുക്കുന്നുണ്ട്.

ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ യുഎസ് കമ്പനിയുടെ ‘ഓഷ്യൻ ഗേറ്റ് ടൈറ്റൻ’ പേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക്‌ 3.30 നാണ് പേരന്റ് ഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് കാണാതായ പേടകത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...