രണ്ട് മാസം നീണ്ട നടപടി ക്രമങ്ങൾ പൂർത്തിയായി, ഖ​ത്ത​ർ സെ​ൻ​ട്ര​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന് 

Date:

Share post:

ഖ​ത്ത​റി​ൽ ​ഇന്ന് സെ​ൻ​ട്ര​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. രണ്ടു മാ​സ​ത്തോ​ളം നീ​ണ്ടു നിന്ന ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ പൂർത്തിയാക്കിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏ​ഴാ​മ​ത് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കുന്നതിനാ​യി സ്വ​ദേ​ശി വോ​ട്ട​ർ​മാ​ർ ഇ​ന്ന് വോ​ട്ടുകൾ രേഖപ്പെടുത്തും. ഒ​രാ​ഴ്ചത്തോളം നീ​ണ്ടു നിന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കൊ​ടു​വി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

29 സീ​റ്റു​ക​ളി​ലേ​ക്കാ​യി 102 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രിക്കുന്നത്. ഇവരിൽ നാ​ല് പേർ വ​നി​ത​ക​ളാണ്. ​11ാം ന​മ്പ​റാ​യ അ​ബൂ​ഹ​മൂ​ർ മ​ണ്ഡ​ല​ത്തി​ൽ 11 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മത്സരിക്കുന്നത്. എന്നാൽ 27ാം ന​മ്പ​ർ മ​ണ്ഡ​ല​മാ​യ ക​അ​ബാ​നി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി മാ​ത്ര​മാ​ണ് നാ​മ​നി​ർ​ദേ​ശം ന​ൽ​കി​യിട്ടുള്ളത്.

29ൽ 27 ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ബാക്കിയുള്ള ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. Aതെസ്നി ജ​നാ​ധി​പ​ത്യ​ രീ​തി​യി​ൽ ര​ഹ​സ്യ​ബാ​ല​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന്റെ പ്ര​ചാ​ര​ണം ബു​ധ​നാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. ​രാ​വി​ലെ എട്ട് മണി മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് മണി വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് നടക്കുക. ഇന്ന് വൈ​കു​ന്നേ​രം ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തുവിടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...