ദുബായ് എജ്യുക്കേഷൻ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് ഔദ്യോഗിക ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ച് റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് .ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 വരെ അവധിയായിരിക്കും.
ജൂലൈ 3 തിങ്കളാഴ്ചയാണ് കാമ്പസുകൾ വീണ്ടും തുറക്കുക. രാജ്യത്തെ പല സ്കൂളുകളിലും വേനൽക്കാല അവധിക്ക് തൊട്ടുമുമ്പാണ് ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ദിനങ്ങൾ എത്തുന്നത്.കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരമാണിത്.
നേരത്തെ ജൂൺ 26-ന് സ്കൂളുകൾ പൂട്ടുമെന്ന പ്രചാരണം ഉണ്ടായതിലും അധികൃതർ വിശദീകരണവുമായെത്തി. തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും അധികൃതർ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഓർമ്മിപ്പിച്ചു.രക്ഷിതാക്കളോട് സ്കൂളുകളുടെ വ്യക്തിഗത അക്കാദമിക് കലണ്ടറുകൾ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിച്ച സ്കൂളുകൾക്ക് 2023 ജൂൺ 28-ന് മുമ്പ് വിദ്യാഭാസ വർഷം അവസാനിക്കുന്നില്ലെന്നും. അവരുടെ 2023-24 ലെ അധ്യയന വർഷം ഓഗസ്റ്റ് 28-ന് ആരംഭിക്കുമെന്നും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് സൂചിപ്പിച്ചു. അതേസമയം 2023 ഏപ്രിലിൽ അധ്യയന വർഷം ആരംഭിച്ച സ്കൂളുകൾക്ക് ജൂലൈ 3-നാണ് വേനൽക്കാല അവധി ആരംഭിക്കുക.