ഐസിസി ടെസ്റ്റ് മെൻസ് ബോളർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. 860 പോയിന്റോടെയാണ് അശ്വിൻ റാങ്കിങ്ങിന്റെ തലപ്പത്ത് തുടരുന്നത്. ബാറ്റർ റാങ്കിങ്ങിൽ ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയെ മറികടന്ന് ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തി. 5 സ്ഥാനം മെച്ചപ്പെടുത്തിയാണ് ലബുഷെയെ റൂട്ട് മറികടന്നത്.
ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനാണ് (829) ബോളർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. ജസ്പ്രിത് ബുമ്ര 772 പോയിന്റോടെ എട്ടാം സ്ഥാനത്തും രവീന്ദ്ര ജഡേജ 765 പോയിന്റോടെ ഒൻപതാം സ്ഥാനത്തും തുടരുകയാണ്. ബാറ്റർമാരിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ആദ്യ 10ലുള്ള ഏക ഇന്ത്യക്കാരൻ.