രാജ്യത്തുടനീളമുള്ള നിവാസികൾ ഈ വർഷത്തെ ഈദ് അൽ അദ്ഹ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈദിനോടാനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 988 തടവുകാരെ തിരുത്തൽ സൗകര്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടു.
അതേസമയം യുഎഇ യിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ സുപ്രധാന ഇസ്ലാമിക അവസരങ്ങളിൽ തടവുകാർക്ക് മാപ്പുനൽകുന്നത് സാധാരണമാണ്. രാഷ്ട്രപതിയുടെ മാപ്പ് മോചിതരായ തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനുള്ള അവസരമാണ് നൽകുന്നത്. അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നൽകാനും ഈ മോചനം അവസരമൊരുക്കുന്നു.