മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാമസിംഹന് (അലി അക്ബര്‍) സംവിധാനം ചെയ്ത ചിത്രമാണ് ‘പുഴമുതൽ പുഴവരെ’. മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് രാമസിംഹൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
പുഴമുതൽ പുഴവരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റ് പോയിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും ആ ചുമതല ഏറ്റെടുക്കാമെന്നും രാമസിംഹൻ പറയുന്നു. ഫേസ്ബുക്കിലൂടെ ആണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്.
“പുഴമുതൽ പുഴവരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആർക്കു വേണേലും മുൻപോട്ട് വന്നു ആ ചുമതല ഏറ്റെടുക്കാം,അതിൽ നിന്നും ലഭിക്കുന്ന ശരിയായ തുക നിങ്ങളുടെ കമ്മീഷനും ചിലവും കഴിച്ച് ബാക്കി ചിദാനന്ദ പുരി സ്വാമിജിയെ ഏൽപ്പിച്ചാൽ മതി, എഗ്രിമെന്റ് ചെയ്യാൻ തയ്യാറുള്ളവർ ബന്ധപ്പെടുക”, എന്നാണ് രാമസിംഹൻ കുറിച്ചത്.