യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്‌സിറ്റി (യുഎഇയു) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള 7 ഗവേഷണ പദ്ധതികൾക്ക് ധനസഹായം നൽകി.
പുനരുപയോഗ ഊർജം, മാലിന്യത്തിൽ നിന്ന് ഊർജം, കാലാവസ്ഥാ വ്യതിയാനത്തോടുള്ള സ്‌പീഷിസിന്റെ പ്രതിരോധശേഷി എന്നിവയെക്കുറിച്ചുള്ള ഏഴ് ഗവേഷണ പദ്ധതികൾക്കാണ് ധനസഹായം നൽകിയത്.
2023 നവംബറിൽ യുഎഇ നടത്തുന്ന COP28 ന് മുന്നോടിയായി പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഗവേഷണ പദ്ധതികൾ ലക്ഷ്യമിടുന്നത്.