ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി പുറപ്പെട്ടതിന് ശേഷം കാണാതായ മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ എമിറേറ്റിലെ ജനങ്ങൾ പ്രാർത്ഥിക്കുകയാണെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. ട്വിറ്ററിലൂടെ ഷെയ്ഖ് ഹംദാൻ തന്റെ പ്രതീക്ഷ പങ്കുവെച്ചത്.
പാക് വ്യവസായി ഷഹ്‌സാദ ദാവൂദും മകൻ സുലൈമാനും മുങ്ങികപ്പലിനെ രണ്ട് യാത്രക്കാരാണെന്ന് സ്ഥിരീകരിച്ചു. മൂന്നാമത്തേത് ദുബായിൽ താമസിക്കുന്ന ബ്രിട്ടീഷ് കോടീശ്വരനായ ഹാമിഷ് ഹാർഡിംഗ് ആണ്. ഒരു ഫ്രഞ്ച് നാവികസേനാ പൈലറ്റ് പോൾ-ഹെൻറി നർഗോലെറ്റ്, ടൂർ കമ്പനിയായ ഓഷ്യൻഗേറ്റിന്റെ മേധാവി സ്റ്റോക്ക്ടൺ റഷ് എന്നിവരാണ് യാത്രയിലെ മറ്റ് അംഗങ്ങൾ. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് നിന്ന് 700 കിലോമീറ്റർ അകലെയാണ് ടൈറ്റാനിക് അവശിഷ്ടം സ്ഥിതി ചെയ്യുന്നത്.
ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് തെരച്ചിൽ നടത്തി. കനേഡിയൻ നാവികസേനയ്ക്കൊപ്പം അമേരിക്കൻ കോസ്റ്റ്ഗാർഡും തെരച്ചിലിനായി രംഗത്തുണ്ട്. ഇന്നലെ വൈകിട്ടോടെ ഡീപ് എനർജി എന്ന മറ്റൊരു കപ്പൽക്കൂടി അറ്റ്‍ലാൻറിക്കിൽ തെരച്ചിൽ നടത്തുന്നുണ്ട്. അമേരിക്കൻ കോസ്റ്റ് ഗാർഡിൻറെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.