മെറ്റാവേർസിൽ അജ്മാൻ പോലീസുമായി സംവദിക്കാം!

Date:

Share post:

പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ അജ്‌മാൻ നിവാസികൾക്ക് പോലീസുമായി മെറ്റാവേർസിൽ സംവദിക്കാൻ അവസരം ഒരുക്കി യുഎഇ. ആളുകളെ വെർച്വൽ ആയി കാണാൻ സാധിക്കുന്നതിനാൽ പോലീസ് സ്റ്റേഷനിൽ എത്തേണ്ടതിന്റെ ആവശ്യം ഇല്ലാതെയായിരിക്കുന്നു.

കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട അംഗങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിച്ച് സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ എന്നിവയിലൂടെ കണക്റ്റ് ചെയ്തതിന് ശേഷം മെറ്റാവേഴ്സിൽ പരസ്പരം സംവദിക്കാനാകും. സന്ദർശകർക്ക് മെറ്റാവേഴ്സിലെ ഒരു മീറ്റിംഗ് റൂമിലെത്തി ഉദ്യോഗസ്ഥരെ സന്ദർശിക്കാനുള്ള അവസരമുണ്ട്.

യുഎഇയിൽ ആദ്യമായി ഇത്തരത്തിലുള്ള പോലീസ് സേവനം നൽകുക എന്നതാണ് മെറ്റാവേർസ് പദ്ധതിയെന്ന് അജ്മാൻ പോലീസ് ജനറൽ കമാൻഡ് പറഞ്ഞു. അജ്മാനിലെ ഡിജിറ്റൽ രംഗത്തെ വികസന കുതിപ്പ് നടത്തുന്ന ആദ്യ സർക്കാർ സ്ഥാപനമായി അജ്മാൻ പോലീസ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജ്മാൻ പോലീസിന്റെ ഉപഭോക്താക്കളുമായുള്ള സഹകരണം
ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അൽ നുഐമിയ സമഗ്ര പോലീസ് സ്റ്റേഷനിലെ സേവന വികസന ടീം മേധാവി ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് ബിൻ അബ്ദുല്ല അബു ഷെഹാബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സ്‌നേഹവും ബഹുമാനവും, കൂടുതൽ ശക്തി ലഭിക്കട്ടെ’; നയന്‍താരയ്ക്ക് പിന്തുണയുമായി ഗീതു മോഹന്‍ദാസ്‌

നയൻതാരയുടെയും വി​ഗ്നേഷിന്റെയും വിവാഹ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയി'ലുമായി ബന്ധപ്പെട്ട് ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിവരികയാണ്. ഇതിനിടെ നയൻതാരയ്ക്ക്...

17 വര്‍ഷത്തിനിടയില്‍ ആദ്യം; നൈജീരിയ സന്ദർശിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Nigeriaനൈജീരിയ സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 17 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാ​ഗമായാണ് അദ്ദേഹം...

രണ്ട് ദിവസത്തിനുള്ളിൽ 89 കോടി കടന്നു; തിയേറ്ററിൽ കുതിച്ച് സൂര്യയുടെ കങ്കുവ

തിയേറ്ററിൽ തരം​ഗം സൃഷ്ടിച്ച് കുതിച്ചുയരുകയാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ. ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ ആഗോള കളക്ഷൻ...

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടും; മുന്നറിയിപ്പുമായി ആർടിഎ

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ...