കഴിഞ്ഞ ദിവസം കുവൈറ്റില്‍ അനുഭവപ്പെട്ടത് ഒന്‍പത് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചനമെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് സയന്റിഫിക് റിസേര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 90 വര്‍ഷത്തിനിടെ റിക്ടര്‍ സ്കെയിലില്‍ നാലിന് മുകളില്‍ തിവ്രത രേഖപ്പെടുത്തിയ 13 ഭൂചനങ്ങളാണ് രേഖപ്പെടുത്തിയിട്ടുളളത്. അതേസമയം തീവ്രത നാലിനും 3.8നും ഇടയില്‍ 25 ഭൂചനങ്ങളും ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 5 ആണെന്നും സയന്റിഫിക് റിസേര്‍ച്ച് സെന്ററിന്റെ രേഖകളില്‍ പറയുന്നു. 1931ലും 1993ലും 4.8 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളും കുവൈറ്റിലുണ്ടായി. അതേസമയം 2019 ലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചെറുചലനങ്ങൾ അനുഭവപ്പെട്ടത്.
അതേസമയം ചെറുചലനങ്ങൾ നല്കുന്ന സൂചന വലുതാണെന്ന് സയന്റിഫിക് റിസേര്‍ച്ച് സെന്ററിലെ സീസ്മെറ്റിക് മോണിറ്ററിംഗ് വിഭാഗം വിദഗ്ദ്ധന് ഡോ. അബ്ദുല്ല അല്‍ ഇന്‍സി വ്യക്തമാക്കി. എണ്ണ ഖനനവുമായി ഭൂചലനങ്ങൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.