കണ്ണൂരിൽ തെരുവുനായ ആക്രമണത്തിന് ഇരയായ മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു

Date:

Share post:

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിന് ഇരയായ മൂന്നാം ക്ലാസുകാരി ജാൻവി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമത്തിൽ തലയ്ക്കും വയറിലും തുടയിലും കയ്യിലും ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ ജാൻവിയുടെ ആരോ​ഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് എടക്കാട് സ്വദേശിനിയായ 9 വയസുകാരിയായ ജാന്‍വിയെ തെരുവുനായക്കൂട്ടം ആക്രമിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ജാൻവിയെ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നായ്ക്കൂട്ടം നടത്തിയതായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെയാണ് നായ്ക്കൾ തിരിഞ്ഞോടിയത്.

തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ അധികൃതർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു. മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണത്തിൽ പതിനൊന്നുകാരന്‍ മരണപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മോഹൻലാലിന്റെ ‘ബറോസി’ന് ആശംസകളുമായി ബി​ഗ് ബി; ഏറ്റെടുത്ത് ആരാധകർ

നടനവിസ്മയം മോഹൻലാലിന്റെ സംവിധാന മികവിലിറങ്ങുന്ന ‘ബറോസ്‘ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ആരാധകരെ ആകാംക്ഷയിലാഴ്ത്തി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ മോഹൻലാൽ...

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനായ ആന്റണി തട്ടിൽ

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻ്റണി തട്ടിലാണ് വരൻ. അടുത്ത മാസം ഗോവയിൽ വെച്ചാകും വിവാഹം നടക്കുക. കീർത്തിയുടെ അച്ഛനും...

ദുബായ് റണ്ണിനൊരുങ്ങി നഗരം; രജിസ്ട്രേഷൻ തുടരുന്നു

ഒരുമാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള ദുബായ് റൺ നവംബർ 24ന്. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ്...

പാലക്കാട് തിരഞ്ഞെടുപ്പ് ആവേശമില്ല; പോളിങ് മന്ദ​ഗതിയിൽ

പ്രചരണം പൊടിപൊടിച്ചിട്ടും പാലക്കാട് തിരഞ്ഞെടുപ്പ് മന്ദ​ഗതിയിലാണ്. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല എന്നതാണ് വാസ്തവം. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ്...