ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ അന്തർവാഹിനി കാണാനില്ല

Date:

Share post:

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ യാത്രക്കാരുമായി പുറപ്പെട്ട അന്തർവാഹിനി അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് കാണാതായി. കടലിന്റെ ഏത് ഭാഗത്ത് വെച്ചാണ് മുങ്ങിക്കപ്പൽ കാണാതായതെന്ന് ഇതുവരെ വ്യക്തമല്ല.

അഞ്ച് പേരെ വഹിക്കാൻ കഴിയുന്ന അന്തർവാഹിനിയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. കാണാതായവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന ഭാഗത്തേക്ക് എത്താൻ സാധാരണ എട്ട് മണിക്കൂർ ആണ് അന്തർവാഹിനിക്ക് എടുക്കുക. ഇതിൽ നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ കരുതിയിരിക്കും. ഒരു പൈലറ്റും മൂന്ന് പേയിംഗ് ഗസ്റ്റും ഒപ്പം കമ്പനി ഒരു ഉദ്യോഗസ്ഥനുമാകും ഇതിൽ ഉണ്ടായിരിക്കുക.

ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് എന്ന കമ്പനിയുടേതാണ് കാണാതായ അന്തർവാഹിനി. അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി കമ്പനിയും അറിയിച്ചിട്ടുണ്ട്.സംഘത്തിൽ ദുബായ് ആസ്ഥാനമായുള്ള ഒരു ബ്രിട്ടീഷ് കോടീശ്വരനും പര്യവേക്ഷകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ് ഉൾപ്പെടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...