ബിജെപി നേതാവ നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയതിനെരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഖത്തറും , കുവൈറ്റും, ഒമാനും , ഇറാനും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങൾ പ്രതികരണങ്ങളുമായെത്തി.
ഭരണകക്ഷി പാര്‍ട്ടിയുടെ വ്യക്താവിന്‍റെ ഭാഗത്തുനിന്നുണ്ടായത് ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ കളങ്കമായാണ് ലോകരാഷ്ട്രങ്ങളുടെ വിലയിരുത്തല്‍. യുഎഇയും സൗദിയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി രംഗത്തെത്തിയത് പ്രതിഷേധങ്ങളുടെ കാഠിന്യം സൂചിപ്പിക്കുന്നതാണ്.
ലോക രാഷ്ട്രങ്ങൾ ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് പാകിസ്ഥാനും ആവശ്യപ്പെട്ടു. സമീപ കാലത്ത് ഒരു പാക് ഭരണാധികാരിയില്‍ നിന്ന് ഇന്ത്യയ്ക്കെതിരേയുണ്ടായ വലിയ നീക്കമാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫില്‍ നിന്നുണ്ടായത്. പ്രവാചക നിന്ദ നടത്തിയ നേതാക്കൾക്കെതിരേ പാര്‍ട്ടിതല നടപടികൾക്കൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നാണ് സൂചനകൾ.
രാജ്യത്തിനത്തും പ്രതിഷേധങ്ങൾ ശക്തമാണ്. മോദി ഭരണത്തില്‍ ഭാരതമാതാ വ് ലജ്ജിക്കുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രതികരിച്ചു. നുപൂര്‍ ശര്‍മയുടെ പ്രസ്താവനയെ തുടര്‍ന്ന കാണ്‍പൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ അന്‍പതിലധികം പേരാണ് പൊലീസിന്‍റെ പിടിയിലായത്.
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി നേതാവ് നപൂര്‍ ശര്‍മ പ്രവാചനെ ആക്ഷേപിക്കുന്ന പ്രസ്താവന നടക്കിയത്. വിവാദങ്ങളുടെ പശ്ചാത്തത്തി നുപൂര്‍ ശര്‍മയേയും ഡൽഹി ബിജെപി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാളിനെയും ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ഖേദപ്രകടനവുമായി നുപൂര്‍ ശര്‍മ്മ രംഗത്തെത്തിയെങ്കിലും അന്താരാഷ്ട സമൂഹം നിലപാടുകൾ കര്‍ശനമാക്കുകയായിരുന്നു..