യുവതിയെ ബലാത്സംഗ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർഥിക്ക് യു.കെയിൽ തടവു ശിക്ഷ. ആറുവർഷം തടവിനാണ് ശിക്ഷിച്ചത്. 2022 ജൂണിൽ കാർഡിഫിലായിരുന്നു സംഭവം നടന്നത്. പ്രീത് വികാൽ(20) ആണ് അറസ്റ്റിലായത്. ഒരു നിശ ക്ലബിൽ വെച്ച് കണ്ടുമുട്ടിയതായിരുന്നു സ്ത്രീയെ.
സുഹൃത്തുക്കളുമൊത്താണ് സ്ത്രീ നിശ ക്ലബിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് സ്ത്രീ പ്രീതിനെ കണ്ടത്. ഇരുവരും കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഇവരുടെ സുഹൃത്തുക്കൾ അടുത്തുണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത പ്രീത് സ്ത്രീയെ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രീത് ബലാത്സംഗം ചെയ്തത്. തോളിലേന്തിയാണ് ഇവരെ കൊണ്ടുപോയത്.
ക്ലബ്ബിൽനിന്ന് പുറത്തിറങ്ങിയ ശേഷം പ്രീത് യുവതിയെ കൈകളിൽ എടുത്ത് നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവതിയെ ചുമലിൽ കിടത്തി കൊണ്ടുപോകുന്ന മറ്റുദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രതി പിന്നീട് യുവതിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.