‘ഇത് ചരിത്രം’, ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ റയ്യാന ബർനാവിക്കും അലി അൽ ഖർനിക്കും റിയാദിൽ രാജകീയ സ്വീകരണം 

Date:

Share post:

സൗദിയുടെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവിക്കും സഹ സഞ്ചാരി അലി അൽ ഖർനിക്കും റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ രാജകീയ സ്വീകരണം നൽകി. അതേസമയം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി ശാസ്ത്ര പരീക്ഷണങ്ങളിൽ പങ്കാളിയാകുന്ന ആദ്യ അറബ്, മുസ്‌ലിം വനിത എന്ന റെക്കോർഡും റയ്യാന സ്വന്തമാക്കി. കൂടാതെ ഒരേ സമയം രണ്ട് പേരെ ബഹിരാകാശ നിലയത്തിൽ എത്തിച്ച ആദ്യ അറബ് രാജ്യം കൂടിയാണ് സൗദി അറേബ്യ.

എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇരുവരും മേയ് 31ന് തന്നെ ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ വിവിധ ടെസ്റ്റുകൾക്കും പരീക്ഷണങ്ങൾക്കുമായി നിരീക്ഷണ കേന്ദ്രത്തിൽ രണ്ട് ആഴ്ച കൂടി കഴിഞ്ഞ ശേഷമാണ് മാതൃ രാജ്യത്തേക്ക് മടങ്ങിയെത്തിയത്. കൂടാതെ ബഹിരാകാശ ദൗത്യത്തിനായി പരിശീലനം നേടിവരുന്ന മർയം ഫിർദൗസ്, അലി അൽ ഗാംദി എന്നിവരും ഇവരെ അനുഗമിച്ചു. അതേസമയം ബഹിരാകാശ ഗവേഷണ രംഗത്ത് സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ബഹിരാകാശത്ത് 14 ശാസ്ത്ര പരീക്ഷണങ്ങളാണ് നടത്തിയത്. മൂന്ന് വിദ്യാഭ്യാസ ബോധവൽക്കരണ പരീക്ഷണങ്ങളിൽ 47 ഇടങ്ങളിൽ നിന്നായി 12,000 വിദ്യാർഥികളും ഇവരോടൊപ്പം ലൈവിൽ ചേർന്നു.

റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ കമ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രിയും സൗദി സ്പേസ് ഏജൻസി ഡയറക്ടർബോർഡ് ചെയർമാനുമായ എൻജിനീയർ അബ്ദുല്ല അൽ സവാഹ, കിങ് അബ്ദുൽഅസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി പ്രസിഡന്റ് ഡോ.മുനീർ അൽ ദസൂഖി, സൗദി നിയുക്ത സേനാ മേധാവി ജനറൽ ഫയാദ് അൽ റുവൈലി, സൗദി സ്പേസ് ഏജൻസി വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അൽ തമീമി എന്നിവരും സഞ്ചാരികളുടെ ബന്ധുക്കളും ചേർന്നാണ് ഇവരെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...