റാസൽഖൈമയിലെ പ്രധാന റോഡുകളിൽ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കാൻ തുടങ്ങിയതായി എമിറേറ്റ്സ് അധികൃതർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗേറ്റുകൾ പോലീസ് ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. റാസൽഖൈമയുടെ ‘സേഫ് സിറ്റി പദ്ധതിയുടെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നത്.
പ്രധാന മേഖലകളിൽ 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുമെന്ന് റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.
സ്മാർട്ട് ക്യാമറകൾ ട്രാഫിക് നിരീക്ഷിക്കുകയും ഓവർഹെഡ് സ്ക്രീനുകൾ വാഹനമോടിക്കുന്നവർക്ക് കാലാവസ്ഥയെക്കുറിച്ചോ അപകടങ്ങളെക്കുറിച്ചോ മുന്നറിയിപ്പ് നൽകും. റോഡുകളിൽ അപകടമുണ്ടായാൽ വേഗത്തിൽ പൊലീസിനെ അറിയിക്കാനും സ്മാർട്ട് ഗേറ്റുകൾ സഹായിക്കും.
https://www.instagram.com/rakpoliceghq/?utm_source=ig_embed&ig_rid=7f5a5222-bb49-469d-a377-fe5694a8da3e