മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഡോക്യുമെന്റുകളിൽ തെറ്റുണ്ടെന്നും ഇതു ശരിയാക്കുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടൻ തുക അടയ്ക്കണമെന്നുമുള്ള ഫോൺ കോളുകളാണ് ലഭിക്കുന്നത്.
പണത്തിനുവേണ്ടി ഇന്ത്യൻ എംബസിയുടെ ഫോൺ നമ്പർ വ്യാജമായി ഉപയോഗിക്കുന്നതായി എംബസി അധികൃതർ വെളിപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ
അതേസമയം ആളുകളിൽ നിന്നും പണം ഇത്തരത്തിൽ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്നും വിവരങ്ങൾ യഥാർഥ ഇമെയിലിലൂടെ മാത്രമേ ആവശ്യപ്പെടുകയുള്ളുവെന്നും എംബസി അധികൃതർ പറഞ്ഞു. വ്യാജ ഫോൺ കോളുകൾ ലഭിച്ചാൽ [email protected] എന്ന ഇ മെയിൽ ഐഡിയിൽ അറിയിക്കണമെന്നും മസ്‌കത്ത് ഇന്ത്യൻ എംബസി ഓൺലൈൻ പ്രസ്താവനയിൽ അറിയിച്ചു.