കഴിഞ്ഞ വർഷം ഷാർജയിലെ പൊതുഗതാഗതം ഉപയോഗിച്ചത് 38 ദശലക്ഷം യാത്രക്കാർ

Date:

Share post:

ഷാർജയിൽ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഷാർജ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 38 ദശലക്ഷം പേരാണ്​ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്​.

എമിറേറ്റിലെ ടാക്‌സി സർവീസുകളുടെയും ഫ്രാഞ്ചൈസി കമ്പനികളുടെയും ഗുണഭോക്താക്കളുടെ എണ്ണം 29 ദശലക്ഷം പിന്നിട്ടു. പൊതുഗതാഗത ബസ് സർവീസുകളുടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം 5.3 ദശലക്ഷവും ആണെന്ന് എസ്ആർടിഎ ചെയർമാൻ യൂസഫ് ഖമീസ് അൽ ഒത്മാനി പറഞ്ഞു. പ്രതിദിനം ഏതാണ്ട്​ 14,500 പേർ​ പൊതുഗതാഗതം ഉപയോപ്പെടുത്തുന്നു.

12 ലൈനുകളിലായി 98 ബസുകളാണ് എമിറേറ്റിൽ​ സർവിസ്​ നടത്തുന്നത്​​. കഴിഞ്ഞ വർഷം ഇൻറർസിറ്റി ബസ്​ ഉപയോഗിച്ചവരുടെ എണ്ണം 36 ലക്ഷമാണ്​. വിമാന യാത്രക്കാരുടെ എണ്ണവും കൂടി ചേരുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണം 4 കോടിയിലധികമാകുമെന്നും ഖാമിസ്​ പറഞ്ഞു. എമിറേറ്റിൽ ​പൊതു ഗതാഗതം ഉപയോഗിക്കുന്നതിന്​ യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ അതോറിറ്റി വിവിധ പദ്ധതികൾക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവിൽ ഇന്നും തീരുമാനമായില്ല; കേസ് വീണ്ടും നീട്ടിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിൻ്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെക്കുകയായിരുന്നു. ഇന്ന്...

15 വർഷത്തെ പ്രണയസാഫല്യം; കീർത്തിക്ക് താലി ചാർത്തി ആന്റണി

15 വർഷത്തെ കാത്തിരിപ്പിന് ശേഷം നടി കീർത്തി സുരേഷിന് താലി ചാർത്തി ആന്റണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി ഏഴ് ദശലക്ഷം ദിർഹം പുരസ്‌കാരം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയിൽ ഫയലുകൾ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല. ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായി പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിന്റെ ഭാ​ഗമായി ഗവൺമെന്റ് ജീവനക്കാർക്ക് ഏഴ് ദശലക്ഷം...

യുഎഇയിലെ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു

യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന...