ഹ​ജ്ജ് വാർത്തകൾ അറിയാൻ വെർ​ച്വ​ൽ മീ​ഡി​യ സെ​ന്റ​ർ ആ​രം​ഭി​ച്ച് സൗ​ദി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം

Date:

Share post:

ഹജ്ജുമായി ബന്ധപ്പെട്ട വാ​ർ​ത്ത​ക​ളും വി​ഡി​യോ​ക​ളും ലോ​ക​മെമ്പാടുമുള്ള ജ​ന​ങ്ങ​ളിലേക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി സൗ​ദി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം വെ​ർ​ച്വ​ൽ മീ​ഡി​യ സെ​ന്റ​ർ ആ​രം​ഭി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹ​ജ്ജിന്റെ ഉ​ള്ള​ട​ക്ക​വും വാ​ർ​ത്ത​ക​ളും ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങ​ളും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​കയും പ്ര​ക്ഷേ​പ​ണം സു​ഗ​മ​മാ​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാണ് വെ​ർ​ച്വ​ൽ മീ​ഡി​യ സെന്റർ ആരംഭിച്ചത്.

ഒ​രു ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോ​മാ​യി​ട്ടാ​ണ് വെ​ർ​ച്വ​ൽ മീ​ഡി​യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. കൂടാതെ സ​ർ​ക്കാ​ർ വാർത്താ ഏ​ജ​ൻ​സി​ക​ൾ​ക്കും മറ്റ് മാ​ധ്യ​മ​ങ്ങ​ൾ​ക്കും വെർ​ച്വ​ൽ മീ​ഡി​യകേ​ന്ദ്രം സേ​വ​ന​ങ്ങ​ൾ ന​ൽ​കും. ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തോടെ വാ​ർ​ത്ത​ക​ളും ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും ഇ​തു​വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യാനും സാ​ധി​ക്കും.

ഇ​തി​നോടകം ഈ പ്ലാ​റ്റ്‌​ഫോ​മി​ൽ 900ത്തിലധികം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണ് വിവരം. നി​ര​വ​ധി വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ, അ​ന്താ​രാ​ഷ്ട്ര-പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ, പ​ത്ര​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം​ ചെ​യ്യു​ന്ന​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണി​വ​ർ. അതേസമയം വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഹ​ജ്ജ് സീ​സ​ണി​ലെ വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഈ ​കേ​ന്ദ്രം വ​ഴി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കഴിയുകയും ചെയ്യും. കൂടാതെ ഈ പ്ലാ​റ്റ്ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ആ​ളു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​നും ഹ​ജ്ജ് വാ​ർ​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ, അ​ന്വേ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ഏ​തു മാ​ധ്യ​മ സേ​വ​ന​ത്തി​നു വേണ്ടിയും അ​ഭ്യ​ർ​ഥി​ക്കാമെന്നും സൗ​ദി വാ​ർ​ത്താ​ വി​ത​ര​ണ മ​ന്ത്രാ​ല​യം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

15 വർഷത്തെ പ്രണയസാഫല്യം; കീർത്തിക്ക് താലി ചാർത്തി ആന്റണി

15 വർഷത്തെ കാത്തിരിപ്പിന് ശേഷം നടി കീർത്തി സുരേഷിന് താലി ചാർത്തി ആന്റണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി ഏഴ് ദശലക്ഷം ദിർഹം പുരസ്‌കാരം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയിൽ ഫയലുകൾ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല. ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായി പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിന്റെ ഭാ​ഗമായി ഗവൺമെന്റ് ജീവനക്കാർക്ക് ഏഴ് ദശലക്ഷം...

യുഎഇയിലെ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു

യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന...

ആലപ്പുഴ സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; ഷാർജയിലെത്തിയത് അഞ്ച് മാസം മുമ്പ്

ആലപ്പുഴ സ്വദേശിയായ യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ്...