ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ പേരെഴുതി ചേർത്ത ആദ്യ ലോകകപ്പ്, നാല്പതാം വാർഷികം ആഘോഷമാക്കാൻ ഒരുങ്ങി കപിൽദേവും സംഘവും

Date:

Share post:

1983 ജൂൺ 25 ലോകക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ പേരെഴുതി ചേർത്ത വർഷമായിരുന്നു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ്‌ ലോകകപ്പ് കിരീട നേട്ടത്തിൻറെ നാല്പതാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകർ. കൂടാതെ തിരുവനന്തപുരം ഗോൾഫ് ക്ലബിലെത്തിയ ഇന്ത്യൻ ടീം നായകൻ കപിൽദേവ് ലോകകപ്പിന്റെ ഓർമകളും പങ്കുവെച്ചു.

അതേസമയം ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിൻറെ നാല്പതാം വാർഷികം ആഘോഷമാക്കാൻ കപിൽദേവും സംഘവും പദ്ധതിയിടുന്നുണ്ട്. ലോകകപ്പ് കിരീട നേട്ടം സുന്ദരമായ ഓർമയാണെന്നും മുംബൈയിൽ ടീമംഗങ്ങൾ വീണ്ടും ഒത്തുചേരുമെന്നും കപിൽദേവ് തിരുവനന്തപുരത്ത് വച്ച് പറഞ്ഞു. ഗോൾഫിൽ സജീവമായ കപിൽ ദേവ് തിരുവനന്തപുരം ഗോൾഫ് ക്ലബിൽ പന്തുതട്ടുകയും ആരാധകർക്കൊപ്പം ഫോട്ടോയും എടുത്തത്തിന് ശേഷമാണ് കേരളത്തിൽ നിന്ന് മടങ്ങിയത്. അതേസമയം ഗുസ്തിതാരങ്ങളുടെ സമരത്തെ കുറിച്ചും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിൻറെ ദയനീയ തോൽവിയെക്കുറിച്ചുമുള്ള വിവാദ വിഷയങ്ങളോട് കപിൽ ദേവ് പ്രതികരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...