യുഎഇയുടെ ആദ്യ വനിത ബഹിരാകാശ സഞ്ചാരി ആകാനൊരുങ്ങുകയാണ് നോറ അൽ മത്രൂഷി. അടുത്ത വർഷം ആദ്യം നാസ പ്രോഗ്രാമിൽ നിന്ന് നോറ അൽ മത്രൂഷി ഇതിനായി യോഗ്യത നേടും.നിലവിൽ പരിശീലനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
നോറ അൽ മത്രൂഷിയും സഹപ്രവർത്തകനായ മുഹമ്മദ് അൽ മുല്ലയും കഴിഞ്ഞ വർഷം ജനുവരി മുതൽ ടെക്‌സാസ് ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പേസ് സെൻ്ററിൽ പരിശീലനത്തിലാണ്. യുഎഇയുടെ ആധ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂറിയുടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏറ്റവും ദൈർഘ്യമേറിയ കാലഘട്ടം പിന്നിട്ട സുൽത്താൻ അൽ നെയാദിയുടെയും പാത പിന്തുടരുന്ന യുഎഇയുടെ ഏറ്റവും പുതിയ ട്രെയിനി ബഹിരാകാശ സഞ്ചാരികളാണ് ഇരുവരും.
സ്പെയ്സ് സ്യൂട്ട് ധരിക്കുന്നതും, ബഹിരാകാശത്ത് അതിജീവനം നടത്തുന്നതും മുതൽ ടി-38 സൂപ്പർസോണിക് ജെറ്റുകൾ കൈകാര്യം ചെയ്യുന്നത് വരെയാണ് പരിശീലന പരിപാടിയിലുളളത്. ബഹിരാകാശ നിലയത്തിൻ്റെ സംവിധാനങ്ങളെക്കുറിച്ചും പഠിക്കും.