ഭക്ഷ്യശാലകളിൽ പരിശോധന ശക്തം, ഈദ് ഒരുക്കങ്ങളുമായി ദോഹ നഗരസഭ

Date:

Share post:

ഈദിനെ വരവേൽക്കാൻ ഒരുങ്ങി ദോഹ നഗരസഭ. പള്ളികളിലും ഈദ് ഗാഹുകളിലും  ശുചീകരണ പ്രവർത്തനങ്ങൾ സജീവമായി. കൂടാതെ റസ്റ്ററന്റുകൾ, മാർക്കറ്റുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങൾക്ക് സമീപത്തുള്ള മാലിന്യ പെട്ടി ശുചീകരിക്കുകയും കീടങ്ങളെ നിയന്ത്രിക്കാനുള്ള പണികളും നടത്തുന്നുണ്ട്. അതേസമയം സന്ദർശകരെ വരവേൽക്കുന്നതിനായി പബ്ലിക് പാർക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പാർക്കുകളിലും അറ്റകുറ്റപണികളും ശുചീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  കഴിഞ്ഞ മാസം ആരംഭിച്ച ഭക്ഷ്യ വിൽപനശാലകളിലും ഉൽപാദന യൂണിറ്റുകളിലും നടത്തി വരുന്ന സമഗ്ര പരിശോധനാ ക്യാംപെയ്‌നും തുടരുന്നുണ്ടെന്ന് ദോഹ മുനിസിപ്പാലിറ്റി അറിയിച്ചു.

ഈദ് അവധി കഴിയുന്നത് വരെ ഈ പരിശോധന തുടരും. ഭക്ഷ്യ വിതരണ-പാക്കേജിങ് കമ്പനികൾ, കേറ്ററിങ് അടുക്കളകൾ, കൺസ്യൂമർ കോംപ്ലക്‌സ്, ഇറച്ചി കടകൾ, സ്വീറ്റ്‌സ്-നട്‌സ് വിൽപനശാലകൾ, വിനോദ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പച്ചക്കറി-പഴം വിൽപന ശാലകൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യ സാധനങ്ങളുടെ ആരോഗ്യസുരക്ഷയും വിൽപനശാലകളിലെ ജോലിക്കാർ ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നുമാണ് പരിശോധന നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം.

സൂഖ് വാഖിഫ്, മിഷറീബ്, കത്താറ,ദോഹ തുറമുഖം, പേൾ ഖത്തർ, കോർണിഷ് എന്നിവിടങ്ങളിലെ വിൽപനശാലകളിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്‌ഷൻ വകുപ്പിന്റെ സഹകരണത്തോടെ പരിശോധന നടത്തിയിരുന്നു. കൂടാതെ വ്യവസായ മേഖലയിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിലെ ഭക്ഷ്യ നിരീക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ദിവസേന ഭക്ഷ്യ ഉൽപാദന യൂണിറ്റുകളിലും റീ-പാക്കിങ് കമ്പനികളിലും വിതരണ ശാലകളിലുമെല്ലാം പരിശോധന തുടരുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം എമർജൻസി ആൻഡ് കംപ്ലെയ്ന്റ് വിഭാഗത്തിന് ലഭിക്കുന്ന അടിയന്തര പരാതികളുടെയും റിപ്പോർട്ടുകളിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക സംഘം പരിശോധിക്കുകയും 24 മണിക്കൂറിനുള്ളിൽ പരിഹാരവും കണ്ടെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...