ദുബായിലെ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ സാഹസികമായി എയർലിഫ്റ്റിലൂടെ രക്ഷപ്പെടുത്തി അധികൃതർ

Date:

Share post:

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി അധികൃതർ. അജ്മാനിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 20കാരനായ സ്വ​ദേശി യുവാവിനെയാണ് അധികൃതർ കൃത്യസമയത്തെത്തി സാഹസികമായി രക്ഷപ്പെടുത്തിയത്.

അൽ തല്ലാഹ് ഏരിയയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു അപകടം സംഭവിച്ചത്. അപകടമുണ്ടായ ഉടൻ നാഷണൽ ആംബുലൻസ് അതോറിറ്റിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എയർ ആംബുലൻസ് ജീവനക്കാർ ഉടൻ സംഭവസ്ഥലത്തെത്തുകയായിരുന്നു. എന്നാൽ ​ഗതാ​ഗത തടസം കാരണം അധികൃതർക്ക് സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്ന് എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ചികിത്സയ്ക്കായി ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റലിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ അധികൃതർ ഹെലികോപ്റ്റർ ഉപയോ​ഗിച്ചിരുന്നു. ​അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി ദുബാസ് ഹോസ്പിറ്റലിൽ നിന്നും വൃക്ക ഹെലികോപ്റ്റർ മാർ​ഗം അതിവേ​ഗം കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...