ദുബായ് അക്കാഡമിക് ഹെൽത്ത് കോർപ്പറേഷനായ ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ രക്തദാതാക്കളുടെ എണ്ണം വർദ്ധിച്ചതായി കണക്കുകൾ. 2022-ലെ സ്ഥിതിവിവരക്കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണം പ്രതിവർഷം 70,000 കവിഞ്ഞു.
എല്ലാ വർഷവും ജൂൺ 14-ന് വരുന്ന ലോക രക്തദാതാക്കളുടെ ദിനാചരണത്തോടനുബന്ധിച്ച് സെന്റർ പ്രസിഡന്റും മെഡിക്കൽ ഡയറക്ടറുമായ ഡോ. മായി റഹൂഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 150 രാജ്യങ്ങളിൽ നിന്നുള്ള ദാതാക്കളുടെ എണ്ണമാണ് 70,000 .
തലസീമിയ കേന്ദ്രം, സർക്കാർ ആശുപത്രികൾ, ദുബായ് എമിറേറ്റിലെ 43 സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്കായി രാപ്പകൽ മുഴുവൻ രക്തവും അതിന്റെ ഘടകങ്ങളും വിതരണം ചെയ്യുന്ന പ്രധാന വിതരണക്കാരിൽ ഒരാളായതിനാൽ, രാജ്യവ്യാപകമായി 50% രക്ത യൂണിറ്റുകളും കേന്ദ്രം നൽകുന്നു. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് രക്തം ദാനം നൽകുന്നതിൽ ഏറ്റവും കൂടുതൽ 35 നും 55 നും ഇടയിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്.
إحصائيات مركز #دبي للتبرع بالدم للعام 2022:
– عدد المتبرعين سنوياً: 70 ألف متبرع
-المتبروعون من 150 جنسية
– عدد وحدات الدم المسحوبة: 64186 وحدة
– عدد حملات التبرع بالدم عبر الحافلات المتنقلة: 800 حملة
– تطبيق "دمي" يختصر رحلة المتبرع إلى 20 دقيقةhttps://t.co/atwAM4D20M pic.twitter.com/cZweYKxkT7— Dubai Media Office (@DXBMediaOffice) June 15, 2023