സുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Date:

Share post:

സുഹൃത്തിനെ ജീവനോടെ കത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മക്ക മേഖലയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സൗദി അറേബ്യൻ എയർലൈൻസിലെ ഫ്ലൈറ്റ് അറ്റൻഡന്റായ ബന്ദർ ബിൻ താഹ അൽ ഖർഹാദിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബറകത്ത് ബിൻ ജിബ്രീൽ അൽ-കിനാനി കുറ്റക്കാരനാണെന്ന് സൗദി കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകം നടത്തി ആറാഴ്ച കഴിഞ്ഞ് 2023 ജനുവരിയിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. സൗദിയെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. ജിദ്ദയിൽ നിന്നുള്ള 40 കാരനായ ഫ്ലൈറ്റ് അറ്റൻഡന്റും രണ്ട് കുട്ടികളുടെ പിതാവുമായ ബന്ദർ അൽ-ഖർഹാദിയെ ബാല്യകാല സുഹൃത്തും സഹപ്ര‍വർത്തകനുമായ ബറകത്ത് അൽ-കിനാനി കാറിനുള്ളിൽ വിലങ്ങിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...