ഹ​ജ്ജ്, ബസ് ഡ്രൈവർമാർക്ക് വർക്ക് പെർമിറ്റ് കാർഡ് നിർബന്ധമാക്കി

Date:

Share post:

ഹജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ സഞ്ചരിക്കുന്ന ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അറിയിച്ചു. ഇ​ല​ക്ട്രോ​ണി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് വർക്ക് പെർമിറ്റ് നേടേണ്ടത്. കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​പ​റേ​റ്റി​ങ് കാ​ർ​ഡും നിർബന്ധമാ​ണെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി കൂട്ടിച്ചേർത്തു.

അതേസമയം ഹ​ജ്ജ്-ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്റെ വ്യ​വ​സ്ഥ​ക​ൾ ബ​സ് ക​മ്പ​നി​ക​ൾ കർശനമായി പാ​ലി​ച്ചി​രി​ക്ക​ണം. കൂടാതെ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ എ​ത്തി​ക്കു​ന്ന​തി​ന് ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ൽ​ നിന്നുള്ള അ​നു​മ​തിയും നേ​ടേ​ണ്ട​ത് നിർബന്ധമാണ്. നി​യ​മ​ ലം​ഘ​ന​ങ്ങ​ളും പി​ഴ​ക​ളും ചു​മ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാൻ ബന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള പ്രാധാനപ്പെട്ട രേ​ഖ​ക​ൾ കൈ​വ​ശം വെ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കുറിച്ചും അ​തോ​റി​റ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...

11 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ; പുതിയ പാക്കേജുമായി ജിയോ

ബിഎസ്എൻഎല്ലിൻ്റെ വെല്ലുവിളി മറികടക്കാൻ പുതിയ ഡാറ്റാ പാക്കേജുമായി അംബാനിയുടെ ജിയോ. 11 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ പാക്കേജുമായാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. സാധാരണകാരന് താങ്ങാനാവുന്ന റീചാർജ്...

കുട്ടികൾക്കൊപ്പം കുട്ടിയായി മമ്മൂട്ടി; ശിശുദിനത്തിൽ സ്പെഷ്യൽ ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി. മൂന്ന് കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന തന്റെ ചിത്രമാണ് മമ്മൂട്ടി ആരാധകരുമായി...

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...