വിവാഹം രജിസ്റ്റർ ചെയ്യാൻ ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെന്ന് സർക്കാർ

Date:

Share post:

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം. മാതാപിതാക്കൾ രണ്ട് മതത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. വധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തിൽ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറഞ്ഞു.

മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാൻ നൽകുന്നതിനുള്ള രേഖകൾ, വിവാഹം നടന്നുവെന്നു തെളിയിക്കാൻ നൽകുന്ന സാക്ഷ്യപത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മറ്റു വ്യവസ്ഥകൾ പാലിച്ച്‌ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു നൽകണം. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...