ഹു​ദൈരിയാത്ത് ദ്വീപിനെ താമസകേന്ദ്രമാക്കി മാറ്റാനൊരുങ്ങി അബുദാബി

Date:

Share post:

ഹു​ദൈരിയാത്ത് ദ്വീപിനെ താമസകേന്ദ്രമാക്കി മാറ്റാൻ അബുദാബി മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. 51 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി നടപ്പിലാക്കുക. മോഡോൺ പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് ദ്വീപിന്റെ പകുതിയിലേറെ സ്ഥലത്ത് പദ്ധതി ആവിഷ്കരിക്കുന്നത്. യുഎഇ നേതാക്കളുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് പദ്ധതി ഒരുക്കുന്നതെന്ന് അബുദാബി ധനകാര്യ വകുപ്പിന്റെയും മോഡോൺ പ്രോപ്പർട്ടീസിന്റെയും ചെയർമാനായ ജാസിം അൽ സഅബി പറഞ്ഞു.

അബുദാബി നഗരത്തിന്റെയും കടൽ തീരത്തിന്റെയും പനോരമിക് ദൃശ്യം ലഭ്യമാകുന്ന രീതിയിലാവും താമസകേന്ദ്രം ഒരുക്കുക. വിനോദ കേന്ദ്രങ്ങൾ, വാണിജ്യ സംരംഭങ്ങൾ, അവശ്യസേവനങ്ങൾ, ഉദ്യാനങ്ങൾ, 220 സൈക്കിൾ ട്രാക്ക് ശൃംഖല എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. ഇത് പ്രവർത്തികമാകുന്നതോടെ അബുദാബിയിൽ 16 കിലോമീറ്റർ ബീച്ച് ഉൾപ്പെടെ 53.5 കിലോമീറ്റർ തീരപ്രദേശം കൂടി ലഭിക്കും.

ഹുദൈരിയാത്ത് ദ്വീപിൽ ഇതിനോടകം പാലം, ബോട്ട്, ജെറ്റ് സ്കൈയിങ്, വെൽക്രോൺ അബുദാബി, സർഫ് അബുദാബി, ജനപ്രിയ ഇക്കോ ടൂറിസം കേന്ദ്രം, ബാബ് അൽ നുജൂം റിസോർട്ട്, മർസാന ബീച്ച്, ഒസിആർ പാർക്ക്, ട്രെയിൽ എക്സ്, ബൈക്ക് പാർക്ക്, 321 സ്പോർട്സ് തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർഫ് അബുദാബി ഈ വർഷം അവസാനത്തോടെ തുറക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തിരമാലകൾ ഉള്ള സ്ഥലമായി ഹു​ദൈരിയാത്ത് ദ്വീപ് മാറും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...