മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എൽ.എ കൊടുത്ത കേസിലാണ് നടപടി.
‘മറുനാടൻ മലയാളി’ ഓൺലൈൻ പോർട്ടല്‍ നിരന്തരമായി തനിക്കെതിരെ വ്യക്ത്യാധിക്ഷേപം നടത്തുകയും വ്യാജവാർത്ത ചമക്കുകയും ചെയ്യുന്നെന്നായിരുന്നു പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതി.
അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം കോടതി തള്ളി. ഷാജന്റെ മുൻകൂർ ജാമ്യ ഹർജി വെള്ളിയാഴ്ചയിലേക്ക് മാറ്റി.
കുറേ വർഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിൽ പരാതി നൽകിയതെന്ന് പി വി ശ്രീനിജൻ എംഎൽഎ വ്യക്തമാക്കി.