മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി യൂട്യൂബ്. ആയിരം സബ്‌സ്‌ക്രൈബേഴ്‌സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിബന്ധനങ്ങൾ. പുതുക്കിയ നിയമപ്രകാരം 500 സബ്‌സ്‌ക്രൈബേഴ്‌സ്, 90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്ലോഡുകൾ ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർട്സ് വ്യൂ എന്നിവ ഇനി മുതൽ മതി.
യുഎസ് യുകെ കാനഡ എന്നീ രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ ഇളവുകൾ വൈകാതെ ഇന്ത്യയിലും ലഭിച്ചേക്കും. 2021ലാണ് ഇന്ത്യയിൽ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷൻ യുട്യൂബ് ഷോർട്‌സ് അവതരിപ്പിച്ചത്.
സൂപ്പർ താങ്ക്‌സ് , സൂപ്പർ ചാറ്റ് , സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ ടിപ്പിംഗ് ടൂളുകളിലേക്കും ചാനൽ അംഗത്വങ്ങൾ പോലുള്ള സബ്സ്‌ക്രിപ്ഷൻ ടൂളുകളിലേക്കും ഇനി താരതമ്യേന എളുപ്പത്തിൽ കടക്കാനാവും.