വിനോദ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവുമായി അബുദാബി. വിനോദ മത്സ്യബന്ധന നിയന്ത്രണവുമായി ബന്ധപ്പെട്ട് അബുദാബി എമിറേറ്റിലെ പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി) 2023 ലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാന്റെ തീരുമാനം നമ്പർ (4) പുറപ്പെടുവിച്ചു.
ഇഎഡിയിൽ നിന്ന് പെർമിറ്റ് വാങ്ങാതെ വിനോദ മത്സ്യബന്ധനം നടത്തുന്നതും എമിറേറ്റിലെ കടലിൽ മീൻപിടുത്ത മത്സരങ്ങൾ സംഘടിപ്പിക്കുന്നതും വിലക്കുന്നതാണ് പുതിയ തീരുമാനം.
വിനോദ മത്സ്യബന്ധന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക, എമിറേറ്റിൽ സമുദ്ര മത്സ്യബന്ധന കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് വരുന്നത്. തീരുമാനത്തിലെ വ്യവസ്ഥകൾ വിനോദ മത്സ്യത്തൊഴിലാളികൾക്കും അബുദാബി എമിറേറ്റിലുടനീളം കടൽ മത്സ്യബന്ധന മത്സരങ്ങളുടെ സംഘാടകർക്കും ബാധകമാകും.