നൂതന റഡാർ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള കരാറുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. നൂതന റഡാർ സംവിധാനങ്ങളുപയോഗിച്ച് രണ്ട് എയർ നാവിഗേഷൻ സംവിധാനം വികസിപ്പിക്കുന്നതിനുള്ളി കരാറായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ നാവിഗേഷൻ പ്രക്രിയ മെച്ചപ്പെടുത്താനും സുഗമമാക്കാനും പുതിയ റഡാർ സംവിധാനം സഹായിക്കുമെന്ന് ആസൂത്രണത്തിനും പദ്ധതികൾക്കുമുള്ള ഡെപ്യൂട്ടി ഡിജിസിഎ ഡയറക്ടർ സാദ് അൽ ഒട്ടൈബി പറഞ്ഞു.
ഇറ്റലിയിലെ ലിയോനാർഡോ എയ്റോസ്പേസ്, ഡിഫൻസ്, സെക്യൂരിറ്റി കമ്പനിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 6.68 മില്യൺ കുവൈത്തി ദിനാറിന്റെ കരാറിലാണ് ഒപ്പുവച്ചത്.
ഡിജിസിഎയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജുലുവിയും ലിയോനാർഡോ കമ്പനിയുടെ പ്രതിനിധികളും കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു.