യുഎഇിലെ സ്വദേശിവത്കരണം; അർദ്ധവാർഷിക സമയപരിധി ഒരാഴ്ചകൂടി നീട്ടി

Date:

Share post:

അർദ്ധവാർഷിക അടിസ്ഥാനത്തിൽ നടത്തേണ്ട സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിച്ച് യുഎഇ. ഈദ് അൽ അദ്ഹ അവധി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.

യുഎഇിലെ സ്വകാര്യ കമ്പനികൾക്കാണ് സമയപരിധി നീട്ടി നൽകിയത്. ലക്ഷ്യം കൈവരിക്കുന്നതിനുള്ള പുതിയ സമയപരിധി ജൂലൈ 7 ആയിരിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. മുമ്പ് ജൂൺ 30 ആയിരുന്നു സമയപരിധി.

സമയപരിധി പാലിക്കാത്ത കമ്പനികൾക്ക് ജൂലൈ 8 മുതൽ ഒരാൾക്ക് 42,000 ദിർഹം എന്ന ക്രമത്തിൽ പിഴ ഈടാക്കിത്തുടങ്ങും. സ്വകാര്യമേഖലയിൽ അർദ്ധവർഷ അടിസ്ഥാനത്തിൽ ഒരു ശതമാനം എമിറാത്തി ജീവനക്കാരെ നിയമിക്കണമെന്നാണ് നിർദ്ദേശം. 50 ൽ താഴെ ജീവനക്കാരുള്ള കമ്പനികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

ഉൽപ്പാദനം, വ്യവസായം, സാങ്കേതികവിദ്യ എന്നിവയിൽ എമിറേറ്റൈസേഷൻ വർദ്ധിപ്പിക്കാനുളള നീക്കങ്ങളാണ് പിന്നിൽ. യു.എ.ഇ പൗരന്മാർക്ക് മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ കൂടുതൽ അവസരമൊരുക്കുകയും ലക്ഷ്യമാണ്. ഉയർന്ന തലത്തിലുള്ള കാര്യക്ഷമതയും അറിവും ആവശ്യമുള്ള സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിൽ എമിറാത്തി പ്രൊഫഷണലുകൾ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...