ചികിത്സക്കെത്തുന്ന രോ​ഗികളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

Date:

Share post:

കുവൈത്ത് ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു. കുവൈറ്റിലെ മെഡിക്കൽ നിയമത്തിലെ ആർട്ടിക്കിൾ 9 അനുശാസിക്കുന്ന രോഗികളുടെ സ്വകാര്യത, അന്തസ്, എല്ലാവർക്കും ഒരുപോലെയുള്ള ചികിത്സ എന്നിവ സംബന്ധിച്ച അവകാശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

കുവൈറ്റിലെ ചികിത്സാ കേന്ദ്രങ്ങൾക്കും രോഗികൾക്കും അവരുടേതായ വ്യക്തിപരമായ അവകാശങ്ങളുണ്ടെന്നും അവ ബഹുമാനിക്കപ്പെടേണ്ടതാണ്. കൂടാതെ ചികിത്സാ വേളയിൽ രോഗികളുടെ ഫോട്ടോ എടുക്കുന്നത് നിയമം മൂലം കർശനമായി വിലക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

മെഡിക്കൽ നിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ രോ​ഗികളെപ്പോലെ അവിടെ എത്തുന്ന മറ്റുള്ളവർക്കും ബാധകമാണെന്നും രാജ്യത്തെ ചികിത്സാ കേന്ദ്രങ്ങളുടെ സുരക്ഷയും ജനങ്ങളുടെ ആരോ​ഗ്യവും ഉറപ്പാക്കേണ്ടത് മന്ത്രാലയത്തിന്റെ ഉത്തരവാദിത്വത്തിൽ ഉൾപ്പെടുന്ന കാര്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...