ദുബായിൽ 32 ദശലക്ഷം ദിർഹത്തിന്റെ ഓൺലൈൻ തട്ടിപ്പ്; 30 അംഗസംഘത്തിന് 96 വർഷം തടവ്, 7 കമ്പനികൾക്ക് 7,00,000 ദിർഹം പിഴ

Date:

Share post:

ദുബായിൽ 32 ദശലക്ഷം ദിർഹത്തിന്റെ ഓൺലൈൻ തട്ടിപ്പ് നടത്തിയ 30 അംഗ സംഘത്തിന് കോടതി 96 വർഷം തടവും 7 കമ്പനികൾക്ക് 7,00,000 ദിർഹം പിഴയും ചുമത്തി. വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ് നടത്തി പണം വെളുപ്പിച്ചതിനും 32 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനുമാണ് ശിക്ഷ വിധിച്ചത്. 1,18,000 ഫിഷിംഗ് ഇ-മെയിലുകൾ അയച്ചാണ് സംഘം പണം മോഷ്ടിച്ചതെന്ന് അധികൃതർ പറഞ്ഞു.

പ്രതികൾ ഒരുമിച്ച് 32 മില്യൺ ദിർഹം പിഴയായി അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്. ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ രാജ്യത്തുനിന്ന് നാടുകടത്തും. കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും ഫോണുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കൂടാതെ, കേസിൽ ഉൾപ്പെട്ട ഏഴ് കമ്പനികൾക്ക് 7,00,000 ദിർഹം പിഴ ചുമത്തി. പിഴ തുക ഈടാക്കുന്നതിനായി പ്രതികളുടെ ഫണ്ടുകളോ സ്വത്തുക്കളോ കോടതിക്ക് കണ്ടുകെട്ടാം.

തട്ടിപ്പിനിരയായവർക്ക് 1,18,000 ഫിഷിംഗ് ഇ-മെയിലുകൾ അയച്ചാണ് സംഘം പണം തട്ടിയെടുത്തതെന്ന് മുതിർന്ന അഡ്വക്കേറ്റ് ജനറലും പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ മേധാവിയുമായ കൗൺസിലർ ഇസ്മായിൽ മദനി പറഞ്ഞു. തട്ടിപ്പിനിരയായവരുടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണെന്ന രീതിയിൽ പ്രതികൾ ആൾമാറാട്ടം നടത്തിയാണ് പണം തട്ടിയെടുത്തത്. ഈ ഫിഷിംഗ് ഇമെയിലുകളിലൂടെ ഇരകളോട് പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലഭിച്ച പണം പ്രതികൾ പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തു. അതോടൊപ്പം പണത്തിന്റെ അനധികൃത ഉറവിടം മറയ്ക്കാൻ കാറുകൾ വാങ്ങുകയും ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...