വിവാദങ്ങൾക്ക് വിരാമമിട്ട് ‘ഫ്ലഷ് ‘ തിയറ്ററുകളിലേക്ക്

Date:

Share post:

വിവാദങ്ങൾക്കൊടുവിൽ ഐഷ സുൽത്താന സംവിധാനം ചെയ്ത ‘ഫ്ലഷ്’ ജൂൺ 16 ന് തി‍യറ്ററുകളിൽ പ്രദർശനത്തിനെത്തും. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ നിർമ്മാതാവ് ബീനാ കാസിം ഇക്കാര്യം അറിയിച്ചത്. ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെയുള്ള പരാമർശങ്ങൾ ചിത്രത്തിൽ ഉള്ളതുകൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുൽത്താനാ ആരോപിച്ചിരുന്നു.

അതേസമയം ഐഷ സുൽത്താനയുടെ ആരോപണങ്ങൾക്ക് മറുപടി എന്നോണമാണ് നിമ്മാതാവ് ബീനാ കാസിം വാർത്താ സമ്മേളനം നടത്തിയത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് ഐഷ സുൽത്താനയുടെ കഥയ്ക്ക് പണം മുടക്കാൻ തീരുമാനിച്ചത്. ലക്ഷദ്വീപിൽ നിന്നുള്ള ഒരു പെൺകുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് സ്ത്രീകളെ കുറിച്ചും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയുന്ന ഒരു സിനിമ സമൂഹത്തിലേക്ക് എത്തിക്കാനും കൂടിയാണ് നിർമാണം ഏറ്റെടുത്തത് എന്ന് ബീനാ കാസിം പറഞ്ഞു.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് കൊച്ചിയിൽ വെച്ച് എഡിറ്റിങ് നടക്കുന്ന സമയത്ത് കുറച്ച് ഭാഗം കണ്ടിരുന്നു. എന്നാൽ അത് കഴിഞ്ഞ് കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് സിനിമ പൂർണ്ണമായിട്ട് കണ്ടത്. അപ്പോഴാണ് മുമ്പ് പറഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും ഐഷ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞത്. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ സിനിമയിൽ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതകളെ ഉണ്ടാക്കി മനപൂർവ്വം ഉപദ്രിവിക്കാൻ ഐഷ ശ്രമിച്ചിരിക്കുന്നു എന്ന് മനസിലായി. ഇതിന്റെ പേരിലാണ് സംവിധായികയുമായി തർക്കമായത്. പിന്നീട് നിരന്തരം ഐഷാ സുൽത്താന ബീനയെക്കുറിച്ചും ഭർത്താവിനെ കുറിച്ചും സോഷ്യൽ മീഡിയിലും മാധ്യമങ്ങളിലുമായി അപവാദങ്ങൾ പറഞ്ഞു പരത്തി. എന്നാൽ അപ്പോഴൊന്നും ബീനയും ഭർത്താവും പ്രതികരിച്ചിരുന്നില്ല.

ബിജെപിയ്ക്ക് എതിരെ സംസാരിക്കുന്ന ‘ഫ്ലഷ് ‘എന്ന സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും ഐഷയുടെ കഷ്ടപ്പാടിനെ അവഹേളിക്കുന്നു എന്നുമൊക്കെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഐഷ ആരോപിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ഇത്രയും പണം മുടക്കിയ നിർമാതാക്കളെ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാൻ കഴിയില്ല. അത് കൊണ്ടാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ തീരുമാനിച്ചതെന്ന് ബീന കാസിം പറഞ്ഞു.

സിനിമയുടെ റിലീസ് കാര്യങ്ങളെ കുറിച്ച് നേരത്തേ നിശ്ചയിച്ചിരുന്നതാണ്. ഇക്കാര്യം ഐഷ സുത്താനക്കും അറിയാം. എന്നാൽ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ഈ മാസം 16 ന് തന്നെ സിനിമ തിയറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം. എന്നാൽ ഇത് ഐഷാ സുൽത്താനയ്ക്ക് മുന്നിൽ അടിയറവ് പറയുന്നതായി വിചാരിക്കേണ്ട. ഈ സിനിമ ജനം കണ്ട് തീരുമാനിക്കട്ടെ ഐഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന്. സിനിമ ജനങ്ങൾക്ക് മുന്നിലേക്ക് വെയ്ക്കാനാണ് തീരുമാനമെന്നും ബീനാ കാസിം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...