മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു കൊടുക്കുന്നവർക്ക് 2500 രൂപ പാരിതോഷികം

Date:

Share post:

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു കൊടുക്കുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ വകുപ്പ് അഡിഷണൽ അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴയായി ഈടാക്കുന്ന തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ ആണ് കാണിച്ചു കൊടുക്കുന്നവർക്ക് സമ്മാനമായി നൽകുക.

പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കി കളയുക എന്നീ പ്രവർത്തികൾ ചെയ്യുന്നവരുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക്‌ വിവരം നൽകാം. ഇതിനായി പ്രത്യേക വാട്‌സ് ആപ്പ് നമ്പർ, ഇ മെയിൽ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വിവരം കൈമാറി ഏഴ് ദിവസത്തിനകം തീർപ്പുണ്ടാക്കും. കൂടാതെ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പാരിതോഷികം ട്രാൻസ്‌ഫർ ചെയ്യും. ഇതുസംബന്ധിച്ച രജിസ്റ്റർ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം സൂക്ഷിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്ന് മാസത്തിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രജിസ്റ്റർ പരിശോധിച്ച് പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകുകയും വേണം.

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വളപ്പിലെ തീപിടിത്തത്തെ തുട‌ർന്ന് സംസ്ഥാനത്ത് നടത്തുന്ന’മാലിന്യമുക്ത നവകേരളം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. നാല് വ‍ർഷം മുൻപ് സമാന രീതിയിൽ പാരിതോഷികം നൽകുന്നതിനായി സർക്കുലർ ഇറക്കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....