സുരക്ഷ ഉറപ്പാക്കാൻ റാസൽഖൈമയിൽ സിസിടിവി നിർബന്ധമാക്കി

Date:

Share post:

സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാ​ഗമായി റാസൽഖൈമയിൽ സിസിടിവി നിർബന്ധമാക്കി പൊലീസ്. റാസൽഖൈമ പോലീസ് ആവിഷ്കരിച്ച “ഹിമയ പ്രൊട്ടക്ഷൻ” പദ്ധതിയുടെ ഭാഗമായാണ് നടപടി. സിസി ക്യാമറകളുടെ ശൃംഖല കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ഉപകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

സിസി ടിവി ഘടിപ്പിക്കൽ നിർബന്ധമാണെന്നും ആർക്കും ഇതിൽനിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. മുഴുവൻ സമയം പ്രവർത്തിക്കുന്ന രീതിയിലാകണം ക്യാമറ സ്ഥാപിക്കേണ്ടത്. സർക്കാർ-വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, പാർക്കിങ് സ്ഥലങ്ങൾ, പള്ളികൾ, സുപ്രധാന സ്ഥലങ്ങൾ, ഹോട്ടലുകൾ, പാലങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ 23,550 സ്ഥാപനങ്ങളും ഇപ്പോൾ നിരീക്ഷണത്തിലാണ്. പദ്ധതിയുടെ അവസാന ഘട്ടത്തിൽ വാഹനങ്ങളിലും ടാക്സികളിലും ക്യാമറകൾ സ്ഥാപിക്കും.

90 ദിവസം വരെ ഡിജിറ്റൽ ചിത്രങ്ങൾ നിർബന്ധമായും സൂക്ഷിക്കണമെന്നും കുറ്റകൃത്യം നടന്നാൽ ക്യാമറകൾ പരിശോധിക്കാൻ പൊലീസിന് മാത്രമേ അനുമതിയുണ്ടാകുകയുള്ളു എന്നും അധികൃതർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...